ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങള്‍ ഏതൊക്കെ?; പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും താഴെ ഇന്ത്യ !

ശനി, 19 മാര്‍ച്ച് 2022 (08:19 IST)
ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിന്‍ലാന്‍ഡ്. ഐക്യരാഷ്ട്ര സംഘടനയുടെ 2019-2021 കാലഘട്ടത്തെ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. 7,821 പോയിന്റോടെയാണ് ഫിന്‍ലാന്‍ഡ് ഒന്നാം സ്ഥാനത്തെത്തിയത്. 7,636 പോയിന്റുള്ള ഡെന്മാര്‍ക്കാണ് രണ്ടാം സ്ഥാനത്ത്. ഐലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനത്ത്. 146 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 136-ാം സ്ഥാനത്താണ്. പാക്കിസ്ഥാന്‍ 121-ാം സ്ഥാനത്തും ശ്രീലങ്ക 127-ാം സ്ഥാനത്തും. ഏറ്റവും കുറവ് പോയിന്റോടെ അഫ്ഗാനിസ്ഥാനാണ് 146-ാം സ്ഥാനത്ത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍