വോട്ടുനേടാൻ പല മാർഗ്ഗങ്ങളും സ്വീകരിക്കുന്ന രാഷ്‌ട്രീയ പ്രവർത്തകരെ നമുക്കറിയാം. എന്നാൽ ഇതുവരെ ആരും പയറ്റാത്ത വ്യത്യസ്‌തമായ മാർഗ്ഗം സ്വീകരിച്ചിരിക്കുകയാണ് അയാസ് മേമം മോട്ടിവാല. സാക്ഷിസ്‌ഥാനിൽ നിന്നുള്ള തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് സൈബർ ലോകം.
ജനങ്ങളുടെ പ്രശ്‌നങ്ങൾ താൻ മനസ്സിലാക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്താനായാണ് ഇത്തരത്തിലുള്ളൊരു പ്രചാരണ പരിപാടിയുമായി സ്ഥാനാർത്ഥി രംഗത്തെത്തിയിരിക്കുന്നത്. മത്സരിക്കുന്ന മണ്ഡലത്തിലെ അനാരോഗ്യമായ സീവേജ് സംവിധാനത്തെക്കുറിച്ച് വോട്ടർമാരെ ബോധ്യപ്പെടുത്തുന്നതിനായി ഓടയിൽ കിടന്നാണ് അയാസ് മേമം പ്രചാരണം നടത്തിയത്.
സ്വന്തം ഫേസ്‌ബുക്ക് പേജിലൂടെയാണ് അയാസ് മേമം ചിത്രങ്ങൾ പ്രചരിപ്പിച്ചിരിക്കുന്നത്. ജനങ്ങളെ മാത്രമല്ല ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും ഒറ്റുപോലെ ഞെട്ടിച്ചിരിക്കുകയാണ് ഈ വാർത്ത. ആം ആദ്‌മി പാക്കിസ്ഥാന്റെ സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി നിന്നുകൊണ്ടാണ് അദ്ദേഹം ജനവിധി തേടുന്നത്.
ഓടയിലെ മലിന ജലം കുടിക്കുന്നതും മാലിന്യക്കൂമ്പാരത്തിന്റെ അരികിലിരുന്ന് ഭക്ഷണം കഴിക്കുന്നതും റോഡിലെ കുഴിയിൽ ഇറങ്ങി നിൽക്കുന്ന ചിത്രങ്ങളെല്ലാം ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.