ബിജെപിയും അമിത്ഷായുമായി ഇനി ഒത്തുതീർപ്പു വേണ്ടെന്ന കടുത്ത നിലപാട് ഒരു വിഭാഗം കൈക്കൊണ്ടതോടെ വിഷയം ചർച്ചയ്‌ക്കെടുത്തില്ല. ആർഎസ്എസിനോട് ആലോചിക്കാതെ എടുത്ത തീരുമാനത്തിൽ പ്രതിഷേധിച്ച്, ബിജെപി ജനറൽ സെക്രട്ടറിമാരായി നിയോഗിച്ചിരിക്കുന്ന എം.ഗണേശൻ, കെ.സുഭാഷ് എന്നിവരെ പിൻവലിക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു.
എസ്.സേതുമാധവൻ, എ.ഗോപാലകൃഷ്ണൻ, എ.നന്ദകുമാർ, ആർ.സഞ്ജയൻ. എ.ആർ.മോഹനൻ എന്നിവർ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പി.ഗോപാലൻകുട്ടി, ഈശ്വരൻ നമ്പൂതിരി, പി.ആർ. ശശിധരൻ എന്നിവർ ബിജെപിയെ പാഠം പഠിപ്പിക്കണമെന്ന നിലപാടിലായിരുന്നു. രണ്ടു ദിവസമായി നടന്ന നേതൃയോഗം ബിജെപി ഒഴികെ മുഴുവൻ പരിവാർ സംഘടനകളുടെയും വാർഷിക പദ്ധതികൾ ചർച്ച ചെയ്തു.