ബിജെപിയിൽ ചേരിപ്പോര്; കേരളത്തിൽ നടക്കുന്നത് എന്താണ്? ഫേസ്‌ബുക്കിലെത്തിയ പരാതികളിൽ വിശദീകരണം തേടി അമിത് ഷാ

വെള്ളി, 29 ജൂണ്‍ 2018 (12:24 IST)
തന്റെ ഫേസ്‌ബുക്കിലെത്തിയ പരാതികളെത്തുടർന്ന് കേരള ബിജെപിയിലെ ഗ്രൂപ്പ് പോരിലും സംഘടനാപ്രശ്‌നങ്ങളിലും ഇടപെട്ട് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കേരളത്തിലെ നേതാക്കള്‍ക്കെതിരെയുള്ള പരാതികള്‍ പരിശോധിച്ച അദ്ദേഹം കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള മുരളീധര്‍ റാവുവിനോട് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്.
 
ഗ്രൂപ്പ് ചേരിപ്പോര് അവസാനിപ്പിച്ചില്ലെങ്കില്‍ മുഖംനോക്കാതെ നടപടിയെടുക്കുമെന്നും, സംസ്ഥാന നേതാക്കളെയടക്കം പിരിച്ച് വിടുമെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി. സംസ്ഥാന ബി.ജെ.പി രാഷ്ട്രീയത്തിലെ ഗ്രൂപ്പ് പോരിനെതിരെ അമിത്ഷായുടെ ഫേസ്‌ബുക്ക് പേജിലേക്ക് കേരളത്തിലെ പ്രവർത്തകർ വ്യാപകമായി പരാതികൾ ഉന്നയിച്ചിരുന്നു.
 
അധ്യക്ഷ സ്ഥാനത്തേക്ക് ആരുമില്ലാത്തതിൽ, ബി.ജെ.പി സംസ്ഥാന ഘടകത്തിലെ സ്വരചേര്‍ച്ചകള്‍ മറനീക്കി പുറത്തുവന്നതിന് പിന്നാലെയാണ് പ്രവര്‍ത്തകരുടെ വൈകാരിക പ്രകടനം. അമ്മ വിഷയത്തില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി എത്തിയ വി.മുരളീധരന്‍ എം.പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് പരസ്യമായ ചേരിപ്പോരിന്റെ ആധാരം. നേതാക്കളുടെ ഫേസ്‌ബുക്ക് പോരാട്ടം മുറുകിയപ്പോഴാണ് പരാതികൾ അമിത് ഷായിലേക്ക് എത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍