ജയറാം പറയുന്നു, ഫേസ്‌ബുക്കിൽ വൈറലായ ലേഖനത്തിൽ പറയുന്നത് എന്റെ ജീവിതം

വെള്ളി, 15 ജൂണ്‍ 2018 (12:24 IST)
പണ്ടുകാലം മുതലേ മലയാളികളുടെ പ്രിയതാരമാണ് ജയറാം. ഇടയ്‌ക്ക് തന്റെ കരിയറിൽ ചില വീഴ്‌ചകൾ സംഭവിച്ചിട്ടുണ്ടെങ്കിലും സിനിമ ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഒട്ടനവധി സിനിമകളിലെ നായകനായിരുന്നു അദ്ദേഹം. മലയാളികളുടെ പ്രിയപ്പെട്ട നടന്മാർ ആരൊക്കെയെന്ന് ചോദിച്ചാൽ ആദ്യം പറയുന്ന അഞ്ച് പേരിൽ ജയറാമും ഉണ്ടാകും. 
 
ജയറാമിന്റെ എല്ലാ സിനിമകളെക്കുറിച്ചും അദ്ദേഹത്തിന് കരിയറില്‍ സംഭവിച്ചു പോയ തെറ്റുകളെക്കുറിച്ചും മഹേഷ് ഗോപാല്‍ എന്ന വ്യക്തി എഴുതിയ ലേഖനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എന്നാൽ ഇപ്പോൾ താരം തന്നെ തന്റെ ജീവിതതം അങ്ങനെയായിരുന്നു എന്ന് ഫേസ്‌ബുക്കിൽ ഷെയർ ചെയ്‌തിരിക്കുകയാണ്.
 
1988ലായിരുന്നു മലയാള സിനിമാലോകത്തേയ്ക്കുള്ള നടന്റെ കടന്നുവരവ്. കലാഭവനിലെ മിമിക്രി കലാകാരനില്‍ നിന്ന് പത്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത അപരന്‍ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. മൂന്നാം പക്കം(1988), ഇന്നലെ (1989)എന്നീ ചിത്രങ്ങളില്‍ പിന്നീട് അഭിനയിച്ചെങ്കിലും 1993ൽ പുറത്തിറങ്ങിയ ചിത്രമായ മേലേപ്പറമ്പില്‍ ആണ്‍വീടാണ് ജയറാമിന്റെ കരിയറില്‍ വ്യത്യസ്തമായൊരു കഥാപാത്രത്തെ നൽകിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍