ഒരു നായകനെന്ന നിലയില്‍ ഒറ്റയ്ക്ക് സിനിമകള്‍ വിജയിപ്പിക്കാന്‍ ജയറാമിന് ഇനി കഴിയുമോയെന്ന് സംവിധായകരും നിര്‍മ്മാതാക്കളും ചോദിച്ചുതുടങ്ങിയിരിക്കുന്നു. സത്യന്‍ അന്തിക്കാടിനെപ്പോലെ ജയറാമിനെ വച്ച് ഹിറ്റുകള്‍ തീര്‍ത്തിരുന്ന സംവിധായകരും ഇപ്പോള്‍ യുവതാരങ്ങളെയാണ് തങ്ങളുടെ സിനിമകളില്‍ ഒപ്പം കൂട്ടുന്നത്.