ജൂൺ 15 റംസാൻ ദിനത്തിൽ ചിത്രം പ്രേക്ഷകരിലേക്കെത്തിക്കാനായിരുന്നു ആദ്യം അണിയറ പ്രവർത്തകർ തീരുമാനിച്ചത്. എന്നാൽ, പെരുന്നാള്‍ ഒരു ദിവസം വൈകാനുള്ള സാധ്യത കണക്കിലെടുത്ത് ഇപ്പോൾ ചിത്രത്തിന്റെ റിലീസ് വെള്ളിയാഴ്ചയില്‍ നിന്ന് ശനിയാഴ്ചയിലേക്ക് മാറ്റിയിരിക്കുന്നത്.
അതേസമയം, മോഹൻലാൽ നായകനാകുന്ന നീരാളി ജൂൺ 15നു തന്നെ തിയേറ്ററുകളിൽ എത്തും. ഡെറിക് എബ്രഹാം ഒരു ദിവസം കഴിഞ്ഞേ വരത്തുള്ളു. മോഹൻലാൽ - മമ്മൂട്ടി താരയുദ്ധം പ്രതീക്ഷിച്ചവർക്കിടയിലേക്കാണ് ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയെന്ന വാർത്ത വന്നത്. ഇത് ആരാധകരെ തെല്ല് നിരാശയിലാഴ്ത്തിയിരിക്കുന്നു.