ശ്രീനിവാസന്റേയും മമ്മൂട്ടിയുടെയും ഒക്കെ താൽപ്പര്യ പ്രകാരമായിരുന്നു ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് ആകുന്നത്. ഇക്കാര്യത്തെ കുറിച്ച് ഇന്നസെന്റിനോട് പറഞ്ഞത് ശ്രീനിയായിരുന്നു. കേട്ടതും ഇന്നച്ചൻ അമ്പരന്നു. ഹാസ്യപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താന്‍ നേതൃനിരയിലേക്കെത്തിയാല്‍ ശരിയാവില്ലെന്ന് ശ്രീനിയോട് പറഞ്ഞുവെന്നും ഇന്നസെന്റ് പറയുന്നു. ഇന്നസെന്റിന്റെ വാക്കുകളിലൂടെ:
‘നിങ്ങളാകുമ്പോൾ ഹാസ്യരൂപേണ കാര്യങ്ങളെ നോക്കും. തമാശയും പറയും, കൂടെ കാര്യവും. ഞങ്ങളെപ്പറ്റി കഥകളുണ്ടാക്കുമ്പോള്‍ നിങ്ങളും അതിലുണ്ടാവാറുണ്ട്. ഞങ്ങളേക്കാളും മോശമായാണ് നിങ്ങള്‍ നിങ്ങളെ ചിത്രീകരിക്കാറുള്ളത്. അതുകൊണ്ട് തന്നെ നിങ്ങള്‍ പ്രസിഡന്റാവണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ‘ എന്നായിരുന്നു ശ്രീനി പറഞ്ഞത്.
ഇന്നസെന്റിന് ക്യാൻസർ പിടിപെട്ട സമയത്തെ കാര്യമാണ് ജയസൂര്യ പറഞ്ഞത്. ‘അസുഖത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞാന്‍ വിളിച്ചിരുന്നു. സംഭവം അറിഞ്ഞതും ഞാൻ ആകെ ശോകമായി ഇരിക്കുകയാണ്. ആകെ ഡെസ്പായി സംസാരിച്ചിരുന്ന തന്നോട് അദ്ദേഹം പറഞ്ഞത് ഇതായിരുന്നു- അതേ എനിക്ക് നിന്നോടൊക്കെ ഒരു കാര്യമേ പറയാനുള്ളൂ. ഒരിക്കലും അമ്മയില്‍ നിന്നും പണം അടിച്ചുമാറ്റരുത്. അങ്ങനെ ചെയ്താല്‍ ഇതുപോലെയിരിക്കും. കാന്‍സര്‍ ആണെന്നറിഞ്ഞതിന് ശേഷം വിളിച്ചപ്പോഴാണ് അദ്ദേഹം ഇത് പറഞ്ഞത്. - ജയസൂര്യ പറയുന്നു.