വിജയ് ചിത്രത്തില്‍ മമ്മൂട്ടി ഡോണ്‍?

വെള്ളി, 25 മെയ് 2018 (18:18 IST)
സൂര്യ നായകനാകുന്ന തമിഴ് ചിത്രത്തില്‍ സുപ്രധാനമായ കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു എന്ന വാര്‍ത്ത മലയാളം വെബ്‌ദുനിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ആ ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോളികള്‍ പുരോഗമിക്കുകയാണ്.
 
അതേസമയം, മമ്മൂട്ടിയും തമിഴകത്ത് ഇത്തരം പ്രൊജക്ടുകളുടെ ഭാഗമാകുകയാണ്. വിജയ് ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടി ഒരുങ്ങുന്നു എന്ന് സൂചനയുണ്ട്. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിലായിരിക്കും മമ്മൂട്ടി ശക്തമായ വേഷത്തിലെത്തുക എന്നറിയുന്നു.
 
മുമ്പ് രജനികാന്തിനൊപ്പം ദളപതി എന്ന വമ്പന്‍ ഹിറ്റിന്‍റെ ഭാഗമായിട്ടുള്ള മമ്മൂട്ടി അത്തരമൊരു പ്രൊജക്ടാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. അറ്റ്‌ലീ - വിജയ് പ്രൊജക്ട് തന്‍റെ കൊമേഴ്സ്യല്‍ മൂല്യം തമിഴ്നാട്ടില്‍ ഉയര്‍ത്താന്‍ പറ്റിയ സിനിമയാണെന്ന ബോധ്യം മമ്മൂട്ടിക്കുണ്ട്.
 
150 കോടിയിലധികം ബജറ്റ് വരുന്ന സിനിമയില്‍ മമ്മൂട്ടിക്ക് മാസ് ഡയലോഗുകളുണ്ടാവുമെന്നും വിജയുടെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍