ഡെറിക് എബ്രഹാം ഓൺ ദി വേ, ട്രോളർമാർ പണി തുടങ്ങി - വൈറലായി ട്രോൾ

വെള്ളി, 25 മെയ് 2018 (14:45 IST)
ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം ‘അബ്രഹാമിന്‍റെ സന്തതികള്‍’ എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്ററുകൾ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. ഹനീഫ് അദേനി തിരക്കഥയെഴുതുന്ന ഈ പൊലീസ് സ്റ്റോറിയുടെ ഒരു പോസ്റ്ററില്‍ മമ്മൂട്ടിയുടെ രണ്ട് മുഖങ്ങള്‍ വ്യക്തമാണ്. ഈ പോസ്റ്റർ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും ട്രോളർമാരും.
 
മമ്മൂട്ടിയുടെ സ്ഥാനത്ത് ട്രോളര്‍മാരുടെ ദൈവങ്ങളായ ഹരിശ്രീ അശോകനും സലിം കുമാറും എത്തിയതോടെ പോസ്റ്ററിന്റെ പേര് ട്രോളന്റെ ദൈവങ്ങള്‍ എന്നായി. വേറൊരു പോസ്റ്ററില്‍ താരം നടൻ സുകുമാരന്റെ മക്കളായ പ്രഥ്വിരാജും ഇന്ദ്രജിത്തുമാണ് - പോസ്റ്ററിന്റെ പേര് സുകുമാരേട്ടന്റെ സന്തതികൾ. അഭിനയ രാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും അഭിനയത്തിന്റെ കുലപതികള്‍ എന്നപേരില്‍ പോസ്റ്ററിലെത്തുന്നുണ്ട്.
 
ചോരയൊഴുകുന്ന ഒരു കൈയാല്‍ വേര്‍തിരിക്കപ്പെട്ട രണ്ട് മുഖങ്ങളായാണ് ഈ പോസ്റ്ററില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താടിയും സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കുമുള്ളതാണ് ഒരു മുഖം. മീശ പിരിച്ച പൊലീസുകാരന്‍ ലുക്കാണ് രണ്ടാമത്തേത്.
 
ദി ഗ്രേറ്റ് ഫാദര്‍ പോലെ ഒരു സ്റ്റൈലിഷ് ത്രില്ലറിനാണ് ഹനീഫ് അദേനി വീണ്ടും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെയാണ് മമ്മൂട്ടി ആരാധകര്‍ ആവേശത്തോടെ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നതും. ജൂന്ന് 15ന് ചിത്രം തിയേറ്ററുകളിൽ എത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍