പ്രമുഖ കന്നഡ റിയാലിറ്റി ഷോ ജേതാവും മോഡലുമായ മെബിന മിഖായേൽ വാഹനാപകടത്തിൽ മരിച്ചു

Webdunia
ബുധന്‍, 27 മെയ് 2020 (15:46 IST)
പ്രമുഖ കന്നഡ റിയാലിറ്റി ഷോ പ്യാതേ ഹുഡ്ഗീർ ഹള്ളി ലൈഫ് സീസൺ 4 വിജയിയും മോഡലുമായ മെബിന മിഖായേൽ (20) വാഹനാപകടത്തിൽ മരിച്ചു. ചൊവ്വഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു അപകടം മെബിനയും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ ഒരു ട്രാക്‌ടറുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു. മെബിന മിഖായേലിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്.    
 
മാണ്ഡിയ ജില്ലയിലുള്ള ദേവഹള്ളി നാഷ്ണൽ ഹൈവേ 75ൽ വച്ചായിരുന്നു അപകടം. ട്രാക്ടർ യു ടേർൺ എടുക്കുന്നതിനിടയിൽ മെബിനയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനത്തിൽ കൂട്ടിയിടിയ്ക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മെബിന മിഖായേൽ ആശുപത്രിയിൽ എത്തും മുൻപ് തന്നെ മരിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article