ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകി, അഞ്ച് സംസ്ഥാനങ്ങളിൽ രോഗവ്യാപനം ഇരട്ടിയായെന്ന് കേന്ദ്ര സർക്കാർ

ബുധന്‍, 27 മെയ് 2020 (11:26 IST)
ഡൽഹി: ലോക്‌ഡൗണിൽ കൂടുതൽ ഇളവുകൾ നൽകി അന്തർ സംസ്ഥാന യാത്രകൾ ഉൾപ്പടെ അനുവദിച്ച സംസ്ഥാനങ്ങളിൽ കോവിഡ് 19 പൊസിറ്റീവ് കേസുകൾ ഇരട്ടിച്ചതായി കേന്ദ്ര സർക്കാർ. ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയോ അതിലധികമോ ആയി വർധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. മെയ് നാലുവരെ ഉത്തർപ്രദേശിലും മധ്യപ്രദേശിലും 3000 പൊസിറ്റീവ് കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. 
 
എന്നാൽ ഇന്നലെവരെയുള്ള കണക്ക് പ്രകാരം ഉത്തർപ്രദേശിൽ 6,532 പേർക്കും, മധ്യപ്രദേശിൽ 6,849 പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ബീഹാറിൽ രോഗബാധിതരുടെ എണ്ണം 500ൽ നിന്നും 2,700 ആയി ഉയർന്നു. ലോക്ഡൗണിൽ തിരുത്തൽ നടപടി സ്വീകരിക്കുന്നതിന് മുൻപ് കണ്ടെയ്‌ന്മെന്റ് സോണുകൾ കൃത്യമയി വിശകലനം ചെയ്യണം എന്ന് ആരോഗ്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും ആരോഗ്യ മിഷൻ ഡയറക്ടർമാർക്കും നിർദേസം നൽകിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍