കൊവിഡിനെ ചെറുക്കാൻ കഞ്ചാവ്, സാധ്യതകൾ പഠിച്ച് ഗവേഷകർ, ആദ്യഘട്ടം വിജയം !

ബുധന്‍, 27 മെയ് 2020 (10:41 IST)
കൊവിഡ് 19 വൈറസിനെതിരായി വാക്സിൻ വികസിപ്പെടുക്കനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ ലോകരാജ്യങ്ങൾ. പലരും വാക്സിൽ മനുഷ്യരിൽ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. കൊവിഡിനെ പ്രതിരോധിയ്ക്കാൻ കഞ്ചാവിൽനിന്നും വാക്സിൻ ഉത്പാദിപിയ്ക്കനുള്ള ശ്രമത്തിലാണ് ആൽബർട്ടിലെ ലെത്ബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകർ. കഞ്ചാവിൽ അടങ്ങിയിരിക്കുന്ന നോൺ സൈക്കോ പാർട്ടിക്കിൾ ആയ 'സിബിഡി' സത്ത് വൈറസുകളെ വ്യാപനത്തിന് സഹായിക്കുന്ന റിസപ്റ്ററുകളുടെ എണ്ണം കുറയ്ക്കുന്നതായി കണ്ടെത്തി.
 
എന്നാൽ ഈ വാർത്ത കെട്ട് കഞ്ചാവ് ഉപയോഗിയ്ക്കാൻ ഒരുങ്ങരുത് എന്ന് ഗവേഷകർ പറയുന്നു. ക്ലിനിക്കൽ പരിശോധനകൾക്ക് ശേഷം മാത്രമേ ഇത് ഉറപ്പിച്ചു പറയാൻ സാധിയ്ക്കൂ എന്നും ഗവേഷകർ പറയുന്നു. കഞ്ചാവിൽനിന്നും സിബിഡി എന്ന ഘടകം മാത്രം വേർതിരിച്ചെടുത്ത് ഇൻഹേലറ്റുകളായോ, ജെൽ ക്യാപ്‌സ്യൂളുകളായോ ഉപയോഗിച്ചാൽ കോശങ്ങളിലേയ്ക്ക് വൈറസ് പടരുന്നത് ചീറുക്കാനാകും എന്നാണ് ഗവേഷകരുടെ പ്രതീക്ഷ. വിപണിയിൽ സിബിഡി ലഭിയ്ക്കില്ല. കഞ്ചാവ് ഉപ്പയോഗിയ്ക്കുന്നതുകൊണ്ട് കൊവിഡ് ചെറുക്കാനാവില്ല എന്നും ഗവേഷകർ ആവർത്തിച്ച് പറയുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍