സച്ചിനെ വീഴ്ത്തിയത് ധോണിയുടെ ആ തന്ത്രം, 2010 ഐപിഎൽ ഫൈനൽ ഓർത്തെടുത്ത് മുൻ താരം

ബുധന്‍, 27 മെയ് 2020 (14:17 IST)
മുംബൈ: 2010ലെ ഐപിഎല്‍ ഫൈനലില്‍ സച്ചിനെ വീഴ്ത്താൻ സിഎസ്‌കെ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി പ്രയോഗിച്ച തന്ത്രം വെളിപ്പെടുത്തി രംഗത്തെത്തിയിരിയ്ക്കുകയാണ് മുൻ സിഎസ്കെ താരം ഷതാബ് ജക്കാത്തി. 22 റൺസിന് മുംബൈയെ തോൽപ്പച്ച് അന്ന് ആദ്യ കിരീട വിജയം സിഎസ്കെ സ്വന്തമാക്കുകയായിരുന്നു. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ അഞ്ചു വിക്കറ്റിന് 168 റണ്‍സാണ് നേടിയത്.
 
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് മേൽ തുടക്കത്തിൽ തന്നെ സിഎസ്‌കെ ആധിപത്യം ഉറപ്പിച്ചു. ശിഖർ ധവനെ പൂജ്യത്തിന് ഡഗ് ബൊല്ലിങര്‍ മടക്കിയയച്ചു. പിന്നീട് ആരെയും കളത്തിൽ നിലയുറപ്പിയ്ക്കാൻ അനുവദിയ്ക്കാതെ ഇടവേളകളിൽ തുറച്ചയായി ചെന്നൈ വിക്കറ്റുകൾ നേടി. 'ആദ്യ ഓവറിൽ 21 റൺസ് വിട്ടുകൊടുത്തതോടെ മധ്യ ഓവറുകളിലേ ഇനി നീ ബോൾ ചെയ്യൂ എന്ന് ധോണി എന്നോട് പറഞ്ഞിരുന്നു. മുംബൈയുടെ വലംകയ്യൻ ബാറ്റ്സ്‌മാൻമാരെ ലക്ഷ്യം വയ്ക്കാനാണ് ധോണി എന്നെ ഉപദേശിച്ചത്.
 
കൃത്യമായ തയ്യാറെടുപ്പ് എടുത്താണ് മുംബൈയുടെ വലംകൈയ്യൻ ബാറ്റ്സ്‌മാൻമാർക്കെതിരെ ഞാൻ പന്തെറിഞ്ഞത്. മുംബൈ നിരയില്‍ പൊരുതി നോക്കിയത് സച്ചിന്‍ മാത്രമായിരുന്നു. എന്നാല്‍ അർധ സെഞ്ച്വറിയ്ക്ക് രണ്ട് റണ്‍സ് അകലെ സച്ചനെ ജക്കത്തി മുരളി വിജയുടെ കയ്യിലെത്തിച്ചതോടെ മുംബൈയ്ക്ക് വിജയം ദുഷ്കരമായി. ധോണിയുടെ ആ തന്ത്രം വിജയിയ്ക്കുകയായിരുന്നു. തൊട്ടുപിന്നാലെ സൗരഭ് തിവാരിയെയും ജക്കാത്തി മടക്കി അയച്ചു. അവസാന ഓവറുകളില്‍ പൊള്ളാര്‍ഡ് വെടിക്കെട്ട് ഇന്നിങ്‌സ് കളിച്ചെങ്കിലും അപ്പോഴേക്കും മല്‍സരം സിഎസ്‌കെ കൈപ്പിടിയിലൊതുക്കിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍