മൂന്നാം തരംഗം അതിവേഗം; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്

Webdunia
വ്യാഴം, 6 ജനുവരി 2022 (08:13 IST)
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമാകുന്നു. പ്രതിദിന കോവിഡ് രോഗികളുടെ ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 90,000 ത്തില്‍ അധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് കണക്ക്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികളില്‍ ചികിത്സ തേടുന്ന രോഗികളുടെ എണ്ണവും കൂടുകയാണ്. ഇന്നലെ രാജ്യത്ത് 58,097 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒറ്റദിവസംകൊണ്ട് 30,000 ത്തില്‍ അധികം കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article