രാജ്യത്ത് കോവിഡ് മൂന്നാം തരംഗം സ്ഥിരീകരിച്ചു !

ചൊവ്വ, 4 ജനുവരി 2022 (12:15 IST)
രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് കോവിഡ് മൂന്നാം തരംഗമെന്ന് ആരോഗ്യവിദഗ്ധര്‍. ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗം ആരംഭിച്ചതായി കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവി എന്‍.കെ.അറോറ പറഞ്ഞു. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ 75 ശതമാനവും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആണ്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ വന്‍ നഗരങ്ങളില്‍ കോവിഡ് കേസുകളില്‍ വലിയ വര്‍ധവുണ്ടാകുന്നതായും അറോറ വ്യക്തമാക്കി. ഇന്ത്യ മൂന്നാംതരംഗത്തെ അഭിമുഖീകരിക്കുകയാണ്. കോവിഡിന്റെ പുതിയ വകേഭദമായ ഒമിക്രോണ്‍ ആണ് കൂടുതല്‍ വ്യാപിക്കുന്നതെന്നും അറോറ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍