ഒമിക്രോണിന് പിന്നാലെ ലോകത്ത് പുതിയ കോവിഡ് വകഭേദം കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞര്‍. ദക്ഷിണ ഫ്രാന്‍സില്‍ കോവിഡ് സ്ഥിരീകരിച്ച 12 പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. കാമറൂണില്‍ നിന്ന് ഫ്രാന്‍സിലെത്തിയ സഞ്ചാരിയിലാണ് ഈ വകഭേദം ആദ്യം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഈ സഞ്ചാരിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലും കോവിഡ് സ്ഥിരീകരിച്ചു. B.1.640.2 എന്നാണ് പുതിയ വകഭേദത്തിന്റെ പേര്. ഫ്രാന്‍സ് സര്‍ക്കാര്‍ നേരിട്ടാണ് പുതിയ വകഭേദത്തെ കുറിച്ച് പഠിക്കുന്നത്. ഉഗ്ര വ്യാപനശേഷിയുള്ള വകഭേദമാണ് ഇതെന്ന് പ്രാഥമിക പഠനങ്ങള്‍ വ്യക്തമാക്കുന്നു. 46 തവണ ജനിതകമാറ്റം സംഭവിച്ച വകഭേദമാണ് ഇതെന്നും ഫ്രാന്‍സ് ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.