വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനും അക്രമത്തിനും സോഷ്യല്‍മീഡിയ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഐടി മന്ത്രി

ശ്രീനു എസ്
വ്യാഴം, 11 ഫെബ്രുവരി 2021 (17:11 IST)
സോഷ്യല്‍മീഡിയയിലുടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും അതുവഴി അക്രമങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കര്‍ഷക സമരവുയായി ബന്ധപ്പെട്ട് മൈക്രോബ്ലോഗിങ് പ്ലാറ്റഫോമായ ട്വിറ്ററുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ പറ്റി സംസാരിക്കുന്ന അവസരത്തിലാണ് അദ്ദേഹം ഇതേ പറ്റി പാര്‍ലമെന്റില്‍ പറഞ്ഞത്. 
 
സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാമിനും സാധാരണക്കാരയ ജനങ്ങള്‍ക്കിടയിലും സോഷ്യല്‍മീഡിയക്ക് വലിയ പ്രാധാന്യം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article