നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 24 നവം‌ബര്‍ 2024 (12:53 IST)
എഐ ടൂളുകളുടെ തരംഗമാണ് ഇപ്പോള്‍ എല്ലായിടത്തും. അതുകൊണ്ട് തന്നെ എഐയുടെ ആരാധകരും കുറവൊന്നുമില്ല. ആളുകളുടെ ഈ ആരാധന മുതലെടുത്തിരിക്കുകയാണ് ഹാക്കര്‍മാര്‍. ഇത്തരത്തില്‍ എഐയെ കുറിച്ചു കൂടുതല്‍ ഇന്റര്‍നെറ്റിലും മറ്റും തേടുന്ന ആള്‍ക്കാരെ ഹാക്കര്‍മാര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. തുടര്‍ന്ന് ഇവര്‍ സൗജന്യമായി വീഡിയോയും ഫോട്ടോയും ഒക്കെ നിര്‍മ്മിക്കുന്ന ടൂളുകള്‍ വാഗ്ദാനം ചെയ്യും. എല്ലാവരും ഇവയുടെ പിന്നാലെ ആയതുകൊണ്ട് തന്നെ അതിനെക്കുറിച്ച് കൂടുതല്‍ ഒന്നും ചിന്തിക്കാതെ പലരും ഇത്തരം ടൂളുകള്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാറാണ് പതിവ്. സൗജന്യമായത് കൊണ്ട് തന്നെ ഒരുപാട് പേര്‍ ഇതിന് പിന്നാലെ പോകും.
 
 അതുമാത്രമല്ല വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാനാകും എന്നതും ആളുകളെ ഇത്തരം ടൂളുകള്‍ ആകര്‍ഷിക്കുന്നതിന് കാരണമാകുന്നു. ഇത്തരം ടൂളുകള്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ അതോടൊപ്പം ഒരു മാല്‍വെയറോ വൈറസോ കൂടെ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ആകുന്നു. ഇതുവഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സ് മറ്റു പണമിടപാടുകള്‍ മറ്റു പ്രധാനപ്പെട്ട വിവരങ്ങള്‍ എന്നിവയെല്ലാം തന്നെ ഹാക്കര്‍മാര്‍ക്ക് വളരെ എളുപ്പത്തില്‍ ലഭിക്കും. ഇത് വലിയ നഷ്ടങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും. ഇത്തരത്തിലുള്ള സൗജന്യ ടൂളുകള്‍ക്കെതിരെ പോകരുതെന്ന് ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശമുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍