കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തതോടെ എഐ കാമറകള്‍ വീണ്ടും പണി തുടങ്ങി. ഇത് അറിയിച്ചുകൊണ്ട് പല വാഹന യാത്രക്കാര്‍ക്ക് ഇതിനോടകം പിഴകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. സീറ്റ് ബെല്‍റ്റ് ധരിച്ചില്ല, മൊബൈല്‍ ഫോണ്‍ ഉപയോഗം, മഞ്ഞ ലൈറ്റ് കത്തുമ്പോള്‍ വാഹനം ഓടിക്കല്‍, സീബ്രാ ലൈനില്‍ വാഹനം കയറ്റിയിടല്‍ തുടങ്ങി എല്ലാത്തിനും പിഴ ഈടാക്കി തുടങ്ങിയിരിക്കുകയാണ്. പിഴകള്‍ ഏഴു ദിവസത്തിനകം ഒടുക്കിയില്ലെങ്കില്‍ കോടതിക്ക് കൈമാറും എന്ന മുന്നറിയിപ്പും വരുന്നുണ്ട്. കെല്‍ട്രോണിന് നല്‍കാനുണ്ടായിരുന്ന തുക സര്‍ക്കാര്‍ കൈമാറിയതോടെയാണ് ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.