ശബരിമല ദര്‍ശനത്തിനെത്തി നാട്ടിലേക്ക് മടങ്ങിയ തീര്‍ത്ഥാടകന്‍ ഹൃദയാഘാതം മൂലം മരിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 20 നവം‌ബര്‍ 2024 (15:11 IST)
sabarimala
ശബരിമല ദര്‍ശനത്തിനെത്തി നാട്ടിലേക്ക് മടങ്ങിയ തീര്‍ത്ഥാടകന്‍ ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രപ്രദേശ് നെല്ലൂര്‍ സ്വദേശിയായ 45കാരനാണ് മരിച്ചത്. ചെങ്ങന്നൂരില്‍ വച്ചാണ് ഇദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
 
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടനത്തിന് തയ്യാറാകുന്ന ഭക്തന്‍മാര്‍ ആരോഗ്യകാര്യങ്ങളില്‍ സ്വീകരിക്കേണ്ടതിന്റെ മുന്‍കരുതലുകളെ കുറിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍