ദീപാവലി കഴിഞ്ഞതോടെ ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയ സ്വര്‍ണവില ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കുതിക്കുന്നു. സ്വര്‍ണം പവന് 400 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 56,920 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 7,115 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.