സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില. ഒറ്റദിവസം കൊണ്ട് കുറഞ്ഞത് പവന് 1080രൂപ. നിലവില്‍ ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 56,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 7,085 രൂപയാണ് വില. നികുതിയും പണിക്കൂലിയും ഉള്‍പ്പെടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഉപയോക്താക്കള്‍ കുറഞ്ഞത് 61,000 രൂപ മുടക്കേണ്ടി വരും.