ട്വിറ്ററിന് ബദലായി 'കൂ': കേന്ദ്രമന്ത്രിമാരും മന്ത്രാലയങ്ങളും ആപ്പിൽ

വ്യാഴം, 11 ഫെബ്രുവരി 2021 (13:16 IST)
കേന്ദ്ര സർക്കാരും ട്വിറ്ററും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെ ട്വിറ്ററിന് ബദലായി 'കൂ' ഉയർത്തിക്കാട്ടി കേന്ദ്ര സർക്കാർ. ഇന്ത്യയുടെ ആത്മ നിർഭർ അഭിയാൻ ഭാരത് ആപ്പ് ഇന്നവേറ്റീവ് ചലഞ്ചിന്റെ ഭാഗമായി 2020ൽ ലോഞ്ച് ചെയ്ത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമാണ് 'കൂ'. ട്വിറ്ററിലേതിന് സമാനമായ ഫീച്ചാറുകൾ എല്ലാം തന്നെ 'കൂ' ലഭ്യമാക്കിയിട്ടുണ്ട്. ആത്മനിർഭർ ഭാരതിന്റെ ആപ്പ് ഇന്നൊവേറ്റീവ് പ്രോഗ്രാമിൽ സോഷ്യൽ മീഡിയ വിഭാഗത്തിൽ 'കൂ' പുരസ്കാരം നേടിയിരുന്നു. 400 അക്ഷരങ്ങൾ ഉള്ള ടെക്സ്റ്റ് കണ്ടന്റും, ഒരു മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകളും പങ്കവയ്ക്കാൻ 'കൂ'യിലൂടെ സാധിയ്കും. വെബ്‌സൈറ്റായും, ആൻഡ്രോയിഡ് ഐഒഎസ് ആപ്പായും പ്ലാറ്റ്ഫോം ലഭ്യമാണ്.
 
പുരസ്ക്കാരം നെടിയതിന് പിന്നാലെ 'കൂ' ഉപയോഗിയ്ക്കാൻ മൻകി ബാത്തിലൂടെ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. നിരവധി കേന്ദ്ര മന്ത്രിമാർക്കും, മന്ത്രാലയങ്ങൾക്കും ഇപ്പോൾ 'കൂ' യിൽ വെരിഫൈഡ് അക്കൗണ്ടുകൾ ഉണ്ട്. മന്ത്രി പിയുഷ ഗോയൽ, രവിശങ്കർ പ്രസാദ്, ഉൾപ്പടെയുള്ളവർക്കും ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയം, മൈ ഗവ്, ഡിജിറ്റല്‍ ഇന്ത്യ, ഇന്ത്യപോസ്റ്റ്, നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റർ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രോണിക്സ് ആന്റ്​ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കോമണ്‍ സര്‍വീസസ് സെന്റര്‍, ഡിജി ലോക്കര്‍, നാഷണല്‍ ഇന്റര്‍നെറ്റ് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്റ് കസ്റ്റംസ് തുടങ്ങിയവയ്ക്ക് ഈ പ്ലാറ്റ്ഫോമിൽ വെരിഫൈഡ് അക്കൗണ്ടുകൾ ഉണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍