ഇന്ത്യയ്ക്ക് തിരിച്ചടി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഒരു മത്സരത്തിലും ജഡേജ കളിയ്ക്കില്ല

വ്യാഴം, 11 ഫെബ്രുവരി 2021 (11:14 IST)
ചെന്നൈ: ഇംഗ്ലണ്ടിനോട് വലിയ തോൽവി വഴങ്ങി രണ്ടാം ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് വീണ്ടും തിരിച്ചടി. പരിക്ക് ഭേദമായി ടീമിൽ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും രവീന്ദ്ര ജഡേജ പരമ്പരയിൽ ഒരു മത്സരത്തിലും കളിയ്ക്കില്ല എന്ന് ഉറപ്പായി. ഓസ്ട്രേലിയക്കതിരായ ടെസ്റ്റ് പരമ്പരയിൽ പരിക്കേറ്റ ജഡേജ ബെംഗളൂരു നാഷ്ണൽ ക്രിക്കറ്റ് അക്കാദമിയിൽ നിരീക്ഷണത്തിലായിരുന്നു, താരം മൂന്നാം ടെസ്റ്റിൽ ഇന്ത്യയോടൊപ്പം ചേരാൻ തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടെയാണ് താരം പരമ്പരയിൽ കളിയ്ക്കില്ല എന്ന സ്ഥിരീകരണം വന്നിരിയ്ക്കുന്നത്.
 
അശ്വിന് പിന്തുണ നൽകാൻ മറ്റു സ്പിന്നർമാർക്ക് സാധിയ്ക്കിന്നില്ല എന്നത് ഇന്ത്യൻ ടീമിനെ വല്ലാതെ ബാധിയ്ക്കുന്നുണ്ട്. പരിക്ക് ഭേദമായി ജഡേജ ടീമലെത്തിയാൽ, ബൗളിങ് നിരയിലും ബാറ്റിങ് നിരയിലും വലിയ ഉണർവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഈ പ്രതീക്ഷകൾക്കാണ് ഇപ്പോൾ മങ്ങലേറ്റിരിയ്ക്കുന്നത്. ഇംഗ്ലണ്ടിനെതിരെ വലിയ ട്രാക്ക് റെക്കോർഡള്ള്ല താരത്തെ കളത്തിലിറക്കാൻ സാധിയ്ക്കാത്തത് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി തന്നെയാണ്. ജഡേജയ്ക്ക് പകരം വാഷിങ്ടൺ സുന്ദറാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ടീമിൽ ഇടം നേടിയത്. ബാറ്റിങ്ങിൽ മികച്ച പ്രകടനം കാഴ്ചവച്ചു എങ്കിലും ബൗളിങിൽ കാര്യമായ ചലനം ഉണ്ടാക്കാൻ ആദ്യ ടെസ്റ്റിൽ വാഷിങ്ടൺ സുന്ദറിന് സാധിച്ചിരുന്നില്ല. ഏപ്രിലില്‍ ഐപിഎലും ഒക്ടോബറിൽ ടി20 ലോകകപ്പും നടക്കാനിരിയ്ക്കുന്നതിനാൽ ജഡേജയ്ക്ക് പൂർണ വിശ്രമം അനുവദിച്ചേയ്ക്കും എന്നാണ് വിവരം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍