കാപ്പന്റെ മുന്നണി മാറ്റ പ്രഖ്യാപനം ഏകപക്ഷിയം: കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകി എകെ ശശീന്ദ്രൻ

വ്യാഴം, 11 ഫെബ്രുവരി 2021 (10:24 IST)
കോഴിക്കോട്: മുന്നണി മാറ്റത്തിൽ മാണി സി കാപ്പൻ ഏകപക്ഷീയമായാണ് തീരുമാനം പ്രഖ്യാപിച്ചത് എന്നും, പുനരാലോചന വേണമെന്നും മന്ത്രി എകെ ശശീന്ദ്രൻ. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി. മുന്നണിമാറ്റത്തിൽ പാർട്ടിയിൽ ഒരു കൂടിയലോചനയും നടത്താതെയാണ് മാണി സി കാപ്പൻ പ്രഖ്യാപനം നടത്തിയത്. സംസ്ഥാന ഘടകത്തിലും ദേശിയ ഘടകത്തിലോ ഒരു ചർച്ചയും നടന്നിട്ടില്ല. വ്യക്തിപരമായ പ്രതികരണങ്ങളാണ് ഇപ്പോൾ കേൾക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു നിരീക്ഷണത്തിൽ എത്താൻ കഴിയില്ല. മാണി സി കാപ്പൻ എൻസിപി വിടുമെന്ന് കരുതുന്നില്ല. അദ്ദേഹം എൻസിപിയിൽ തന്നെ തുടരണം എന്നാണ് ആഗ്രഹം. പാർട്ടി ഘടകത്തിന് പരാതിയല്ല മറിച്ച് കേരള ഘടകത്തിൽ നടക്കുന്ന കാര്യങ്ങളുടെ റിപ്പോർട്ടാണ് നൽകിയത് എന്നും എകെ ശശീന്ദ്രൻ വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍