തൃശൂരിൽ പത്മജ വേണുഗോപാലിനെ മത്സരിപ്പിയ്ക്കാൻ കോൺഗ്രസ്സ്

വ്യാഴം, 11 ഫെബ്രുവരി 2021 (08:21 IST)
തൃശൂർ: തൃശൂർ നിയമസഭാ മണ്ഡലത്തിൽ പത്മജ വേണുഗോപാലിനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ്സ്. സ്ഥാനാർത്ഥി പട്ടികയിൽ യുഡിഎഫ് അന്തിമ ധാരണയിലെത്തിയിട്ടില്ല എങ്കിലും പത്മജ തൃശൂരിൽ മത്സരിയ്ക്കുന്നതിൽ ധാരണയിലെത്തിയതായാണ് വിവരം, മണ്ഡലത്തിൽ ജയസാധ്യതയുള്ള പേരുകളീൽ ആദ്യ പരിഗണന പത്മജ വേണുഗോപാലിനാണ് എന്ന് തൃശൂർ ഡിസിസി പ്രസിദന്റ് എംപി വിൻസെന്റ് വ്യക്തമാക്കി. കഴിഞ്ഞ തവണയും പത്മജ വേണുഗോപാൽ തന്നെയായിരുന്നു തൃശൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി. എന്നാൽ കോൺഗ്രസിന്റെ കുത്തക മണ്ഡലത്തിൽ കഴിഞ്ഞ തവണ 6,987 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിഎസ്‌ സുനിൽകുമാറിലൂടെ എൽഡിഎഫ് അട്ടിമറി വിജയം സ്വന്തമാക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍