സൗദി അബഹ വിമാനത്താവളത്തിൽ ഭീകരാക്രമണം: യാത്രാ വിമാനത്തിന് തീപിടിച്ചു

വ്യാഴം, 11 ഫെബ്രുവരി 2021 (07:56 IST)
ജിദ്ദ: സൗദി അബഹ വിമാനത്താവളത്തിൽ നടന്ന ഭീകരാക്രമണത്തിൽ ഒരു യാത്രാ വിമാാനത്തിന് തിപിടിച്ചു. സൗദി പ്രസ് ഏജൻസിയാണ് വാർത്താ കുറിപ്പിലൂടെ ഇക്കാര്യം ആറിയിച്ചത്. ഇറാൻ പിന്തുണയുള്ള ഹൂത്തി മലീഷ്യകളാണ് വിമാനത്താവളത്തിൽ ആക്രമണം നടത്തിയത്. ആക്രമണത്തെ യുദ്ധക്കുറ്റം എന്നാണ് സഖ്യസേനാ വാക്താവ് വിശേഷിപ്പിച്ചത്. ഹൂത്തികളുടെ ആക്രമണളിൽനിന്നും സാധാരണ ജനങ്ങളെ രക്ഷിയ്ക്കാൻ ആവശ്യമായതെല്ലാം ചെയ്യും എന്നും സഖ്യസേന വക്താവ് പ്രസ്താവാനയിൽ പറഞ്ഞു. സൗദിയ്ക്കെതിരെ ഹൂത്തി മലീഷ്യകൾ അടുത്തിടെ ആക്രമണം ശക്തമക്കിയിരുന്നു. സൗദിയെ ലക്ഷ്യമാക്കി ഹുത്തികൾ വിക്ഷേപിച്ച സ്ഫോടകവസ്തുക്കൾ നിറച്ച ഏഴോളം സായുധ ഡ്രോണുകൾ കഴിഞ്ഞ ദിവസം സഖ്യസേന നശിപ്പിച്ചിരുന്നു.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍