നിര്‍ദേശിച്ച അക്കൗണ്ടുകളെ മരവിപ്പിച്ചില്ലെങ്കില്‍ ട്വിറ്ററിനെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്രം

ശ്രീനു എസ്

വ്യാഴം, 11 ഫെബ്രുവരി 2021 (11:32 IST)
നിര്‍ദേശിച്ച അക്കൗണ്ടുകളെ മരവിപ്പിച്ചില്ലെങ്കില്‍ ട്വിറ്ററിനെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്രം. ഐടി നിയമത്തിനു കീഴിലുള്ള 69എ വകുപ്പ് പ്രകാരമാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. നിര്‍ദേശം അംഗീകരിച്ചില്ലെങ്കില്‍ ട്വിറ്റര്‍ ഇന്ത്യയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യുമെന്നാണ് വിവരം.
 
എന്നാല്‍ അക്കൗണ്ടുകളെ നീക്കം ചെയ്യുന്നത് ആവിഷ്‌കാര സ്വാതന്ത്രത്തെ ബാധിക്കുമെന്നാണ് ട്വിറ്റര്‍ പറയുന്നത്. അതേസമയം അമേരിക്കയിലെ ക്യാപ്പിറ്റോള്‍ മന്ദിരത്തില്‍ നടന്ന ആക്രമണത്തെയും ഇന്ത്യയില്‍ ചെങ്കോട്ടയില്‍ നടന്ന ആക്രമണത്തെയും ട്വിറ്റര്‍ രണ്ടു രീതിയിലാണ് കാണുന്നതെന്ന് കേന്ദ്ര ഐടി സെക്രട്ടറി അജയ് പ്രകാശ് സാവ്‌ഹ്നെയ് പറഞ്ഞു. ഗ്രേറ്റയുടെ ടൂള്‍ കിറ്റുകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം ട്വിറ്ററിനോട് ചോദ്യം ഉന്നയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍