തനിക്ക് നീതി വേണം; മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 24 നവം‌ബര്‍ 2024 (11:55 IST)
മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. കഴിഞ്ഞ ദിവസം നടന്മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് നടി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ തീരുമാനം മാറ്റിയിരിക്കുകയാണ്. താന്‍ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാല്‍ പരാതി പിന്‍വലിക്കില്ലെന്നും നടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടന്മാര്‍ക്കെതിരെ പീഡന പരാതിയുമായി നടി രംഗത്തെത്തിയത്. മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവര്‍ക്കെതിരെയാണ് നടി ആരോപണവുമായി രംഗത്തെത്തിയത്. പിന്നാലെ നടിക്കെതിരെ പോലീസ് പോക്‌സോ കേസ് ചുമത്തിയിരുന്നു. ഇത് തനിക്കെതിരെ കെട്ടിച്ചമച്ച കേസാണെന്നും ഇതിനെതിരെ പോലീസ് നടപടി എടുക്കാത്തത് തന്നെ വിഷമിപ്പിച്ചുവെന്നും നടി പറയുന്നു.
 
അതിനാലാണ് പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ പരാതിയുമായി മുന്നോട്ടു പോകാന്‍ കുടുംബം ധൈര്യം നല്‍കിയതായും നടി പറഞ്ഞു. പോലീസും സര്‍ക്കാരും തന്നെ പിന്തുണയ്ക്കുന്നില്ലെന്നും അന്വേഷണസംഘം ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്നും ഒരു ഇരയ്ക്ക് കിട്ടേണ്ട പരിഗണന തനിക്ക് ലഭിക്കുന്നില്ലെന്നും അതിനാലാണ് പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍