ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു;സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 24 നവം‌ബര്‍ 2024 (08:33 IST)
ബംഗാള്‍ ഉള്‍ക്കടലില്‍  ന്യുനമര്‍ദ്ദം  രൂപപ്പെട്ടു. തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളിലായി  രൂപപ്പെട്ട  ചക്രവാതചുഴി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. നവംബര്‍  25  ഓടെ തെക്കന്‍  ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെത്തി തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചു തുടന്നുള്ള 2 ദിവസത്തില്‍ തമിഴ്‌നാട്-  ശ്രീലങ്ക തീരത്തേക്ക്  നീങ്ങാന്‍ സാധ്യത. കേരളത്തില്‍  അടുത്ത 5  ദിവസം ഇടിമിന്നലോടു കൂടിയ  നേരിയ/ ഇടത്തരം  മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍  നവംബര്‍   26-27  തീയതികളില്‍  ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 
ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ  ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍