നിർണായക വിവരങ്ങൾ ചോർന്നു: നാവികസേനയിൽ സാമൂഹികമാധ്യമങ്ങൾക്കും സ്മാർട്ട് ഫോണിനും നിരോധനം

അഭിറാം മനോഹർ
തിങ്കള്‍, 30 ഡിസം‌ബര്‍ 2019 (11:35 IST)
നാവികസേനയിലെ നിർണായക വിവരങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ ചോർന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാവികസേനയിൽ സാമൂഹികമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ഫേസ്ബുക്ക്, വാട്സ് ആപ്പ്,ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾക്കാണ് നിരോധനം.
 
നാവികസേനയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 20ന് ഏഴ് നാവികസേന ഉദ്യോഗസ്ഥരുൾപ്പെട്ട സംഘത്തെ വിശാഖപട്ടണത്ത് വെച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു ഹവാല ഇടപാടുകാരനും അറസ്റ്റിലായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഇന്റലിജൻസ് അന്വേഷണം പുരോഗമിക്കുകയാണ്. വിശാഖപട്ടണത്ത് പിടിയിലായവർ സോഷ്യൽ മീഡിയ വഴിയാണ് വിവരങ്ങൾ നൽകിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നാവികസേനയുടെ പുതിയ നീക്കം.
 
നേവി ബേസുകൾ,കപ്പലുകൾ,ഡോക്യാഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നിരോധനമേർപ്പെടുത്തിയതായി ഉത്തരവിൽ പറയുന്നു. ഹണിട്രാപ്പ് പോലെയുള്ള കുടുക്കുകളിൽ വീഴുന്ന സേനാംഗങ്ങളിൽ നിന്ന് ദേശസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ ശത്രുരാജ്യത്തേക്ക് ചോരുന്നത് തടയുകയാണ് നിരോധനത്തിന്റെ ലക്ഷ്യം.

അനുബന്ധ വാര്‍ത്തകള്‍

Next Article