കൊവിഡ് ബാധിതരെക്കാൾ കൂടുതൽ ഭേദമായവർ, 93,356 പേർ ഇന്നലെ ആശുപത്രി വിട്ടു, ഏറ്റവും ഉയര്‍ന്ന രോഗമുക്തി ഇന്ത്യയിൽ

Webdunia
തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (11:31 IST)
ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധിതരെക്കാൾ കൂടുതൽ രോഗമുക്തർ. പ്രതിദിന രോഗബധിതരുടെ എണ്ണം വർധിയ്ക്കുമ്പോഴും രോഗമുക്തി നിരക് ആശ്വാസം നൽകുന്നതാണ്. 93,356 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായി ആശുപത്രി വിട്ടത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതാവട്ടെ 86,961 പേർക്കാണ്. 
 
രോഗമുക്തരുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ, രാജ്യത്തെ രോഗമുക്തി നിരക്ക് 80 ശതമാനം കടന്നു. രോഗമുക്തി നിരക്ക് 80.11 ശതമാനമായി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 44 ലക്ഷത്തോട് അടുക്കുകയാണ്. 43,96,399 പേരാണ് ഇതുവരെ കൊവിഡിൽനിന്നും രോഗമുക്തി നേടിയത്. ലോകരാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന രോഗമുക്തി ഇന്ത്യയിലാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article