മഹാരാഷ്ട്രയിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് 10 പേർ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (09:01 IST)
മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് അപകടം. പത്ത് പേർ മരണപ്പെട്ടു. കെട്ടിടത്തിൽ 25 ഓളം പേർ കുടുങ്ങിക്കിടക്കുന്നു എന്നാണ് പ്രാഥമിക വിവരം. പട്ടേൽ കോംപൗണ്ട് പ്രദേശത്തെ ജിലാനി പാർപ്പിട കോംപ്ലക്സാണ് തകർന്നുവീണത്. അപകടത്തെ തുടർന്ന് ഓടിക്കൂടിയ പ്രദേശവാസികൽ ചേർന്ന് 20 പേരെ രക്ഷപ്പെടുത്തി.
 
ദേശീയ ദ്രുതകർമ്മ സേന രക്ഷാപ്രവർത്തനം നടത്തുകയാണ്. പുലർച്ചെ 3.30 ഓടെ ആളുകൾ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു കെട്ടിടം തകർന്നു വീണത്. 21 ഫ്ലാറ്റുകളാണ് ഈ കെട്ടിടത്തിൽ ഉണ്ടായിരുന്നത്. 1984 നിർമ്മിച്ച കെട്ടിടമാണ് ഇഒതെന്നാണ് വിവരം. 

#WATCH Maharashtra: Rescue operation by NDRF (National Disaster Response Force) underway at the site of building collapse in Bhiwandi, Thane.

Eight people have lost their lives in the incident which took place earlier today. pic.twitter.com/dFvXwhHPH3

— ANI (@ANI) September 21, 2020

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍