കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ പെരിങ്ങൽകുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നു. ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയരും എന്നതിനാൽ ആളൂകൾ നദിയിൽ ഇറങ്ങരുത് എന്ന് നിർദേശം നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശത്ത് താമസിയ്ക്കുന്നവരെ ആവശ്യമെങ്കിൽ ക്യാംപുകളിലേയ്ക്ക് മാറ്റാനും നിർദേശം നൽകി.