മലയാറ്റൂരില്‍ പാറമടയില്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു

എ കെ ജെ അയ്യര്‍
തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (11:27 IST)
മലയാറ്റൂരില്‍ പാറമടയില്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. തിങ്കളാഴ്ച വെളുപ്പിനായിരുന്നു സ്‌ഫോടനം. തമിഴ്‌നാട് സേലം സ്വദേശി പെരിയണ്ണന്‍ ലക്ഷ്മണന്‍ (38), കര്‍ണാടക ചാമരാജ് നഗര്‍ സ്വദേശി ഡി. നാഗ (34) എന്നിവരാണ് മരിച്ചത്.
 
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പുതുതായി ജോലിക്കെത്തിയ ഇരുവരും കോവിഡ് നിരീക്ഷണത്തിലായിരുന്നു. മലയാറ്റൂര്‍ ഇല്ലിത്തോട്ടില്‍ നീലേശ്വരം പഞ്ചായത്തിലെ ഒന്നാം ബ്ലോക്കിലെ പോട്ടയിലുള്ള  വിജയ എന്ന പാറമടയിലെ തൊഴിലാളികളാണ് വെളുപ്പിന് മൂന്നരയ്ക്കുണ്ടായ സ്ഫോടനത്തില്‍  മരിച്ചവര്‍.  
 
തൊഴിലാളികളുടെ വിശ്രമത്തിനായി പാറമടയ്ക് തൊട്ടടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ നിര്‍മ്മിച്ചിരുന്ന കെട്ടിടത്തിലായിരുന്നു സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article