രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 7,495; മരണം 434

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 23 ഡിസം‌ബര്‍ 2021 (10:29 IST)
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 7,495. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 6,960 പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. അതേസമയം കൊവിഡ് മൂലം 434 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 78,291 ആണ്. രാജ്യത്ത് ഇതുവരെ കൊവിഡ് മൂലം മരണപ്പെട്ടത് 4,78,759 പേരാണ്. അതേസമയം രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 236 കടന്നു. ഇതുവരെ 1,39,69,76,774 പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article