മേജര്‍ രവി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 23 ഡിസം‌ബര്‍ 2021 (09:27 IST)
സംവിധാനയകനും നടനുമായ മേജര്‍ രവി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. മേജര്‍ രവി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്നും അദ്ദേഹം അറിയിച്ചു. സൈനിക സേവനത്തിനു ശേഷം 90കളുടെ അവസാനത്തോടെയാണ് മേജര്‍ രവി സിനിമ മേഖലയിലേക്ക് കടക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍