മൊബൈല്‍ ചാറ്റിങ്: കണ്ണൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 23 ഡിസം‌ബര്‍ 2021 (10:03 IST)
മൊബൈല്‍ ചാറ്റിങുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കണ്ണൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂല്‍ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ ഹിഷാം(28) ആണ് മരിച്ചത്. സാജിത് എന്നയാള്‍ ഹാഷിമിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. ഇതില്‍ പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൊബൈല്‍ ചാറ്റിങുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിലാണ് ആക്രമണം. പ്രതിയായ സാജിദിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍