ഇന്ത്യയില്‍ അഞ്ചില്‍ ഒരാള്‍ക്ക് കോവിഡ് വന്നതായി ഐസിഎംആര്‍ പഠനം

ശ്രീനു എസ്
വെള്ളി, 5 ഫെബ്രുവരി 2021 (17:17 IST)
ഇന്ത്യയിലെ ജനങ്ങളില്‍ അഞ്ചില്‍ ഒരാള്‍ക്ക് കോവിഡ്-19 ഉണ്ടായിരിക്കാം എന്ന് ഐസിഎംആര്‍. ഐസിഎംആര്‍ന്റെ പുതിയ നാഷണല്‍ സെറോസര്‍വേ പ്രകാരമുള്ള റിപ്പോര്‍ട്ടിലാണ് ഇതിനെ പറ്റി പറയുന്നത്. ഡിസംബര്‍17 നും ജനുവരി8 നും ഇടയില്‍ 28000 സാധാരണ ജനങ്ങളിലും 7000 ആരോഗ്യപ്രവര്‍ത്തകരിലുമാണ് സര്‍വേ നടത്തിയത്. 
 
ഈ സര്‍വേ പ്രകാരം ഏകദേശം അഞ്ചില്‍ ഓരാള്‍ കോവിഡ് ഉണ്ടായിരുന്നതതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്ന് ഐസിഎംആര്‍ ഡയറ്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ഐസിഎംആര്‍ നടത്തുന്ന മൂന്നാത്തെ നാഷണല്‍ സെറോസര്‍വേ ആണിത്.

അനുബന്ധ വാര്‍ത്തകള്‍

Next Article