ആവശ്യമായ മുന്നൊരുക്കമില്ലെങ്കിൽ രാജ്യത്ത് മൂന്നാം തരംഗമുണ്ടാകും, 12 വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകണമെന്ന് ഐഎംഎ

Webdunia
ചൊവ്വ, 7 ഡിസം‌ബര്‍ 2021 (21:36 IST)
ഒമിക്രോൺ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർക്കും കൊവിഡ് മുൻനിര പ്രവർത്തകർക്കും അപകടസാധ്യത കൂടുതലു‌ള്ളവർക്കും അധികഡോസ് വാക്‌സിൻ നൽകണമെന്ന് ഐഎംഎ.
 
12-18 വയസുകാർക്ക് കൂടി വാക്‌സിൻ നൽകുന്ന കാര്യം പരിഗണിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഒമിക്രോൺ കേസുകൾ നിലവിൽ രണ്ടക്കത്തിലാണ് നിൽക്കുന്നത്. എന്നാൽ ഇത് താമസിയാതെ തന്നെ ഉയർന്നേക്കാമെന്ന് ഐഎംഎ പറയുന്നു. ലഭ്യമായ തെളിവുകളും സ്ഥിരീകരിച്ച രാജ്യങ്ങളിലെ അനുഭവങ്ങളും നോക്കുമ്പോൾ പു‌തിയ വകഭേദം രാജ്യത്ത് വ്യാപകമായി പടരാൻ സാധ്യതയുണ്ട്.
 
സാധാരണ നിലയി‌ലേക്ക് രാജ്യം മടങ്ങുന്ന ഈ സാഹചര്യത്തിൽ ആവശ്യമായ മുന്നൊരുക്കം ഇല്ലെങ്കിൽ അത് വലിയ തിരിച്ചടിയാവുമെന്നും ഐ‌എംഎ മുന്നറിയിപ്പ് നൽകി.

അനുബന്ധ വാര്‍ത്തകള്‍

Next Article