പാകിസ്ഥാന് വ്യോമാതിര്‍ത്തി അടച്ചത് മൂലം ഒരു വര്‍ഷത്തേക്ക് തങ്ങള്‍ക്ക് 600 മില്യണ്‍ ഡോളര്‍ അധിക ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇത് നികത്താനായി നഷ്ടപരിഹാര പദ്ധതി വേണമെന്നും ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. നഷ്ടപരിഹാരപദ്ധതി തേടി എയര്‍ ഇന്ത്യ സര്‍ക്കാരിന് കത്തയച്ചതായി റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരായ ഇന്ത്യന്‍ നയതന്ത്ര നടപടികളെ തുടര്‍ന്നാണ് പാക് വ്യോമപാത അടച്ചത്. ഇതോടെ ഇന്ത്യന്‍ വിമാനങ്ങളുടെ യാത്രാദൈര്‍ഘ്യം ഉയരുകയും ഇന്ധനചെലവ് വര്‍ധിക്കുകയും ചെയ്തു. ഇത് ചൂണ്ടികാണിച്ചാണ് എയര്‍ ഇന്ത്യ നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. വ്യോമാതിര്‍ത്തി അടയ്ക്കുന്നത് മൂലമുള്ള സാമ്പത്തിക നഷ്ടം നികത്താന്‍ ആനുപാതികമായി സബ്‌സിഡി നടപ്പിലാക്കാനാണ് ആവശ്യം. സ്ഥിതി മെച്ചപ്പെടുമ്പോള്‍ സബ്‌സിഡി പിന്‍വലിക്കാമെന്നും എയര്‍ ഇന്ത്യ അയച്ചത്തില്‍ പറയുന്നു.