പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ അവരുടെ പട്ടികജാതി പദവി നഷ്ടപ്പെടും: ആന്ധ്രാപ്രദേശ് ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 2 മെയ് 2025 (12:07 IST)
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ ഉടന്‍ തന്നെ അവരുടെ പട്ടികജാതി പദവി നഷ്ടപ്പെടുമെന്ന് ആന്ധ്രപ്രദേശ് ഹൈക്കോടതി. ഗുണ്ടൂര്‍ ജില്ലയില്‍ നിന്നുള്ള പാസ്റ്റര്‍ ചിന്താടാ ആനന്ദ് ഉള്‍പ്പെട്ട കേസിലാണ് വിധി പ്രസ്താവിച്ചത്. 2021ല്‍ ജനുവരിയില്‍ ഒരു സംഘം ജാതിയുടെ പേരില്‍ അധിക്ഷേപിച്ചതായി ഇദ്ദേഹം പോലീസ് പരാതി നല്‍കിയിരുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 
 
തുടര്‍ന്ന് കേസ് തള്ളണമെന്നാവശ്യപ്പെട്ട് എതിര്‍ഭാഗം കോടതിയെ സമീപിച്ചു. ക്രിസ്തുമതത്തിലേക്ക് മാറി 10 വര്‍ഷമായി പാസ്റ്റര്‍ ആയി സേവനം അനുഷ്ഠിക്കുന്ന ആനന്ദിന് പട്ടികജാതിയുമായി ബന്ധപ്പെട്ട 1950ലെ ഭരണഘടന ഉത്തരവ് അനുസരിച്ച് പട്ടികജാതി അംഗമായി തുടരാന്‍ യോഗ്യതയില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ഹിന്ദുമതം ഒഴികെയുള്ള ഒരു മതം സ്വീകരിക്കുന്ന പട്ടികജാതി വ്യക്തികള്‍ക്ക് അവരുടെ പട്ടികജാതി പദവി നഷ്ടപ്പെടുമെന്നാണ് ഉത്തരവില്‍ പറയുന്നതെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. 
 
എസ്‌സി, എസ്ടി സമൂഹങ്ങളെ വിവേചനത്തില്‍ നിന്നും അതിക്രമങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനാണ് എസ്‌സി -എസ്ടി നിയമം നടപ്പിലാക്കിയതെങ്കിലും മറ്റു മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് അതിലെ വ്യവസ്ഥകള്‍ ബാധകമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍