ജമ്മു കശ്മീരിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടത് പ്രളയത്തിൽ കേരളത്തെ കൈപിടിച്ചുയർത്തിയ സൈനികൻ

Webdunia
വ്യാഴം, 28 ഫെബ്രുവരി 2019 (18:47 IST)
ഡൽഹി: കശ്മീരിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടവരിൽ പ്രളയകാലത്ത് കേരളത്തിന് വേണ്ടി രക്ഷാപ്രവർത്തനം നടത്തിയ വ്യോമസേന സൈനികനും. സ്‌ക്വാഡൻ ലീഡർ സിദ്ധാർഥ് വസിഷ്ഠ ഉൾപ്പടെ നാൽ വ്യോമ സേന ഉയോഗസ്ഥനും ഒരു പ്രദേശവാസിയും  അപകത്തിൽ കൊല്ലപ്പെട്ടു.
 
കേരളത്തിലെ പ്രളയത്തിൽ രക്ഷാ പ്രവർത്തനം നടത്തിയതിൽ സിദ്ധാർഥിന് സർക്കാരിൽനിന്നും പ്രത്യേക പ്രശംസ ലഭിച്ചിരുന്നു.2010ലാണ് സിദ്ധാർഥ് വ്യോമസേനയുടെ ഭാഗമാകുന്നത്. സിദ്ധാർഥിന്റെ ഭാര്യയും വ്യോമ സേനയിൽ സ്ക്വാഡൻ ലീഡറാണ് കഴിഞ്ഞ ജൂലായിൽ സിദ്ധാർഥും ഭാര്യയും ശ്രീനഗറിലേക്ക് മാറിയിരുന്നു.
 
2013ലാണ് സിദ്ധാർഥ് വ്യോമസേന പൈലറ്റായ ആർതിയെ വിവഹം കഴിക്കുന്നത്. രണ്ട് വയസുള്ള ഒരു മകനുണ്ട്. ലീവിലായിരുന്ന ആർതിയെ അതിർത്തിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്  ലീവ് ക്യാൻസൽ ചെയ്ത് സൈന്യം തിരികെ വിളിച്ചിരുന്നു. ജോലിയിൽ പ്രവേശിക്കുന്നതിന് തൊട്ടുമുൻപാണ് സിദ്ധാർഥ് മരിച്ച വിവരം ആർതി അറിയുന്നത്. സിദ്ധാർഥിന്റെ അമ്മാവനും വ്യോമ സേനയിൽ പൈലറ്റായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article