പരസ്പരം കേൾക്കു, മൊബൈൽ ഫൊൺ മാറ്റിവെച്ച് തുറന്ന് സംസാരിക്കു, കുടുംബങ്ങളോട് മാർപാപ്പ

അഭിറാം മനോഹർ

ചൊവ്വ, 31 ഡിസം‌ബര്‍ 2024 (18:49 IST)
മൊബൈല്‍ ഫോണുകള്‍ മാറ്റിവെച്ച് കുടുംബാംഗങ്ങള്‍ പരസ്പരം സംസാരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. നല്ല സംഭാഷണങ്ങള്‍ നടക്കുന്ന കുടുംബങ്ങള്‍ മാത്രമാണ് മാതൃക കുടുംബങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം കഴിക്കുമ്പോഴും മറ്റും ഫോണില്‍ നോക്കിയിരിക്കാതെ കുടുംബാംഗങ്ങള്‍ തുറന്ന് സംസാരിക്കണമെന്നാണ് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യവെ മാര്‍പ്പാപ്പ പറഞ്ഞത്.
 
ആശയവിനിമയം നടത്താത്ത കുടുംബത്തിന് സന്തോഷത്തോടെയിരിക്കാന്‍ കഴിയില്ല. ഇന്നത്തെ കുട്ടികളെ മനസിലാക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കാത്തത് പരസ്പരം സംസാരിക്കാത്തത് കൊണ്ടാണ്. തുറന്ന് സംസാരിക്കുന്ന മാതാപിതാക്കളും മക്കളും തമ്മിലെ ബന്ധത്തിന് ഇഴയടുപ്പം കൂടും. സംസാരിക്കുകയും കേള്‍ക്കുകയും ചെയ്യുന്നതോടെ പല പ്രശ്‌നങ്ങളും പരിഹരിക്കാനാകുമെന്നും തലമുറകളെ അത് ഒന്നിപ്പിക്കുമെന്നും മാര്‍പ്പപ്പ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍