നൃത്ത പരിപാടിയില്‍ പങ്കെടുത്ത കുട്ടികളെയും പറ്റിച്ചു; 390 രൂപയ്ക്ക് വാങ്ങിയ സാരി കുട്ടികള്‍ക്ക് വിറ്റത് 1600 രൂപയ്ക്ക്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 31 ഡിസം‌ബര്‍ 2024 (18:17 IST)
കല്ലൂരില്‍ ഗിന്നസ് റെക്കോര്‍ഡിനായി സംഘടിപ്പിച്ച നൃത്ത പരിപാടിയില്‍ പങ്കെടുത്ത കുട്ടികളും പറ്റിക്കപ്പെട്ടു. 390 രൂപയ്ക്ക് വാങ്ങിയ സാരി കുട്ടികള്‍ക്ക് സംഘാടകര്‍ വിറ്റത് 1600 രൂപയ്ക്കാണ്. കല്യാണ്‍ സില്‍ക്‌സില്‍ നിന്നായിരുന്നു 12500 സാരികള്‍ സംഘാടകര്‍ ഓര്‍ഡര്‍ ചെയ്തത്. പരിപാടിക്ക് പ്രത്യേകം ഡിസൈന്‍ ചെയ്ത സാരി കുറഞ്ഞ സമയത്തിനുള്ളില്‍ നിര്‍മിച്ച് കല്യാണ്‍ സില്‍ക്‌സ് നല്‍കുകയായിരുന്നു. എന്നാല്‍ കുട്ടികളില്‍ നിന്ന് നാലിരട്ടി തുക വാങ്ങിയത് പിന്നീടാണ് അറിഞ്ഞതെന്ന് കല്യാണ്‍ അധികൃതര്‍ അറിയിച്ചു.
 
സ്റ്റേജില്‍ നിന്ന് ഉമ തോമസ് എംഎല്‍എ വീണ് ഗുരുതരമായി പരിക്കേറ്റതിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്ക് ശേഷമാണ് സാരി തട്ടിപ്പും പുറത്തുവരുന്നത്. കല്യാണ്‍ സില്‍ക്‌സ് ഇക്കാര്യം പ്രസ്താവനയിലാണ് അറിയിച്ചത്. തങ്ങളുടെ ഉല്‍പ്പന്നം ഇത്തരത്തില്‍ ചൂഷണങ്ങള്‍ക്ക് ഉപയോഗിച്ചതില്‍ കടുത്ത അതൃപ്തിയുണ്ടെന്നും കല്യാണ്‍ സില്‍ക്‌സ് പ്രസ്താവനയില്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍