പ്രമേഹം വന്നു കഴിഞ്ഞാൽ ആഹാര പാനിയങ്ങളിൽ കൃത്യമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നില്ലെങ്കിൽ അപകടമായിരിക്കും തേടിയെത്തുക. ചില ഭക്ഷണങ്ങളുടെ ഗന്ധംപോലും പ്രമേഹം വർധിപ്പിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മരുന്നുകളിലും വേണം ശ്രദ്ധ. മറ്റ് അസുഖങ്ങൾക്ക് ചികിത്സ തേടുമ്പോൾ പ്രമേഹ രോഗിയാണ് എന്ന് ഡോക്ടറെ പ്രത്യേകം അറിയിക്കണം.
വൈറ്റമിൻ സി ഗുളികകൾ പ്രമേഹ രോഗികൾക്ക് കഴിക്കാമോ എന്ന് പലരും സംശയം പറയാറുണ്ട്. എന്നാൽ വൈറ്റമി സി ഗുളികകൾ പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമികരിക്കാൻ സഹായിക്കുന്നു എന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. ടൈപ്പ് 2 ഡയബറ്റീസ് വരാതിരിക്കാൻ വൈറ്റമി സി ഗുളികകൾ സഹായിക്കും എന്നാണ് ജേർണ ഡയബറ്റീസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.
ശരീരത്തിലെ മെറ്റബോളിസം വർധിപ്പിച്ച് അമിത വണ്ണത്തെ കുറക്കുന്നതിന് വൈറ്റമിൻ സി ഗുളികകൾ കുടിക്കുന്നതിലൂടെ സാധിക്കും എന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. പ്രമേഹ രോഗികളിൽ മാനസിക സമ്മർദ്ദം കുറക്കുന്നതിനും വൈറ്റമിൻ സി ഗുളികകൾ സഹായിക്കും എന്നും ഓസ്ടേലിയയിലെ ഡെക്കിന്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.