പാക് ഷെല്ലാക്രമണം ചെറുക്കാൻ കശ്മീർ അതിർത്തിയിൽ 14,000 ബങ്കറുകൾ നിർമ്മിക്കാ‍ൻ തയ്യാറെടുത്ത് ഇന്ത്യ

വ്യാഴം, 28 ഫെബ്രുവരി 2019 (14:50 IST)
ശ്രീനഗർ: ബലാക്കോട്ട് ജെയ്ഷെ മുഹമ്മദിന്റെ ഭീകര പരിശീലന കേന്ദ്രം തകർത്തതിനെ തുടർന്ന് ഇന്ത്യൻ അതിർത്തിയിൽ പാകിസ്ഥാൻ ആക്രമണം തുടരുകയാണ്. ഈ പശ്ചാത്തലത്തിൽ 14,000 ഭൂഗർഭ ബങ്കറുകൾ നിർമ്മിക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ.
 
കശ്മീർ അതിർത്തിയിലാണ് ബങ്കറുകൾ നിർമ്മിക്കുന്നത്. പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽനിന്നും അതിർത്തിക്ക് സമീപത്തുള്ള പ്രദേശവാസികളെ സംരക്ഷികുന്നതിനായാണ് ഭൂഗർഭ ബങ്കറുകൾ സ്ഥാപിക്കുന്നത്. യുദ്ധമുണ്ടാകുന്ന അവസരങ്ങളിൽ സൈനിക ആവശ്യങ്ങൾക്കായി ബങ്കറുകൾ ഉപയോഗപ്പെടുത്താനുമാകും.
 
പുൽ‌വാമ ഭീകരാക്രമണത്തിന് ബലക്കോട്ടിൽ ഇന്ത്യൻ വ്യോമ സേന തിരിച്ചടി നൽകിയതായുള്ള വാർത്തകൾ പുറത്തുവന്നതിന് ശേഷം അതിർത്തിയിൽ പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ആക്രമണം തുടരുകയാണ്. ഇന്ത്യൻ സൈന്യവും അതിർത്തിയിൽ ശക്തമായി തിരിച്ചടിക്കുന്നുണ്ട്. പകിസ്ഥാൻ നടത്തുന്ന ഷെല്ലാക്രമണം പ്രദേസവാസികൾക്ക് ഭീഷണി സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ബങ്കറുകൾ നിർമ്മിക്കാനുള്ള തീരുമാനം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍