ഇന്ത്യാ-പാക് അതിർത്തിയിലൂടെ കടന്നുപോകുന്ന സംഝോധ എക്സ്പ്രസ് സർവീസ് നിർത്തിവച്ചു

വ്യാഴം, 28 ഫെബ്രുവരി 2019 (12:46 IST)
ഇസ്ലാമാബാദ്: ഇന്ത്യാ-പാക് അതിർത്തിയിലൂടെ കടന്നുപോകുന്ന സംഝോധ എക്സ്പ്രസിന്റെ സർവീസ് പാകിസ്ഥാൻ വിർത്തിവച്ചു. അതിർത്തിയിൽ സംഘർഷം തുടരുന്ന സഹചര്യത്തിൽ അനിഷ്ചിതകാലത്തേക്ക് സർവീസ് നിർത്തിവക്കാൻ പാകിസ്ഥാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. 
 
പാകിസ്ഥാനിലെ ലാഹോറിൽ നിന്നും ഡൽഹിയിലേക്ക് സർവീസ് നടത്തിയിരുന്ന ട്രെയിനാണ് സംഝോധ എക്സ്പ്രസ്. ഇന്ത്യ പാക് സൌഹൃദം സ്ഥാപിക്കുന്നതിനായി 1971 ലെ യുദ്ധത്തിന് ശേഷമുള്ള ഷിംല കരാറിന്റെ അടിസ്ഥാനത്തിലാണ് സംഝോധ എക്സ്പ്രസ് എന്ന പേരിൽ ട്രെയിൻ സർവീസ് ആരംഭിച്ചത്. 
 
1976 ജൂലായ് 22നാണ് വാകാ അതിർത്തിയിലൂടെ സംഝോധ എക്സ്പ്രസ് സർവീസ് ആരംഭിച്ചത്, സൌഹൃദ തീവണ്ടി എന്നാണ് ഇരു രജ്യങ്ങളും സംഝോധ എക്സ്പ്രസിനെ വിശേഷിപ്പിച്ചിരുന്നത്. തുടക്കത്തിൽ ദൈനംദിന സർവീസ് നടത്തിയിരുന്ന ട്രെയിൻ പിന്നീട് 1994ന് ശേഷം ആഴ്ചയിൽ രണ്ട് ദിവസമാക്കി ചുരുക്കിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍