ഇന്ത്യയുമായി ചർച്ചക്ക് തയ്യാർ, ലോകരാഷ്ട്രങ്ങൾക്കുമുന്നിൽ ഒറ്റപ്പെടുമെന്ന് വന്നതോടെ നിലപാട് വ്യക്തമാക്കി ഇമ്രാൻ ഖാൻ

ബുധന്‍, 27 ഫെബ്രുവരി 2019 (19:02 IST)
ഇസ്ലാമാബാദ്: പരസ്‌പരം ഏറ്റുമുട്ടലുകൾ ഒഴിവാക്കാൻ ഇന്ത്യയുമായി ചർച്ചക്ക് തയ്യാറാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയുടെ വ്യോമാതിർത്തി ലംഘിച്ച് പാകിസ്ഥാൻ അക്രമണ നടത്തി മണിക്കൂറുകൾ പിന്നിടുമ്പോഴാണ് ചർച്ചക്ക തയ്യാറാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി  നിലപാട് വ്യക്തമാക്കിയത്.
 
ജെയ്ഷെ മുഹമ്മദ് ഉൾപ്പടെയുള്ള തീവ്രവാദ സംഘടനകളെക്കുറിച്ച് ഒന്നും പറയാർതെയായിരുന്നു ഇമ്രാൻ ഖാന്റെ പ്രതികരണം. ഇരു രാജ്യങ്ങളും ചർച്ചക്ക് തയ്യാറാകണം. ഇന്ത്യക്ക് അതിർത്തി ലംഘിച്ച് പാകിസ്ഥാനിൽ എത്താമെങ്കിൽ പാകിസ്ഥാന് തിരിച്ചും ആകം എന്ന സന്ദേശം കൈമാറുക മാത്രമാണ് സൈനിക നടപടികൊണ്ട് ഉദ്ദേശിച്ചത് എന്നായിരുന്നു ആക്രമണത്തെക്കുറിച്ച് ഇമ്രാൻ ഖാന്റെ പ്രതികരണം.
 
ഇരു ഭാഗത്തും ദുരന്തങ്ങൾ വിതക്കുന്നത് നിരുത്തരവാദപരമാണ്. കാര്യങ്ങൾ അതിരുകടക്കുകയാണെങ്കിൽ തന്റെയോ ഇന്ത്യൻ പ്രധാനമന്ത്രിയുടെയോ പരിധിയിൽ കാര്യങ്ങൾ നിൽക്കില്ല. ആണവായുധങ്ങൾ കൈവശമുള്ള രണ്ട് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിന്റെ പരിണിതഫലം പ്രവചനാതീതമായിരിക്കുമെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍